ഡബ്ലിൻ: നവംബറിൽ ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും കുറഞ്ഞു. 3.53 ശതമാനം ആയിരുന്നു നവംബർ മാസത്തെ മോർട്ട്ഗേജ് നിരക്ക്. ഒക്ടോബറിൽ ഇത് 3.56 ശതമാനവും അതിന് മുൻപുള്ള മാസം 3.59 ശതമാനവും ആയിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
യൂറോസോൺ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ അൽപ്പം ഉയർന്ന് നിൽക്കുന്നുണ്ട്. 3.33 ആണ് യൂറോസോണിലെ ശരാശരി. അതേസമയം 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലും യൂറോസോണിലെ ആറാമത്തെ ഉയർന്ന നിലയിലുമാണ് ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഉള്ളത്.
Discussion about this post

