കണ്ണൂർ : പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 17 കാരി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയായ അയോണ മോൺസൺ (17) ആണ് മരിച്ചത് . സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അയോണ. ഇന്നലെ രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാവിലെ 8:30 ഓടെ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് അയോണ ചാടിയത് . അമ്മ വിദേശത്തേക്ക് പോകുകയായിരുന്നുവെന്നും അതിന്റെ പേരിൽ അസ്വസ്ഥയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ അവയവങ്ങൾ തലശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചികിത്സയിലുള്ള നാല് പേർക്ക് ദാനം ചെയ്യും.
വൃക്ക കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു . മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുക്കുകയാണ്.അതിൽ ഒരാൾക്ക് ഇന്ന് വൃക്ക മാറ്റിവയ്ക്കും.

