ഡബ്ലിൻ: പ്രതിസന്ധിയിൽ ഒപ്പം നിന്ന അയർലൻഡിന് നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ഉച്ചയ്ക്ക് ഡബ്ലിൻ കാസിലിൽ ആയിരുന്നു പരിപാടി.
റഷ്യയുടെ അധിനിവേശത്തിന്റെ തുടക്കം മുതൽ അയർലൻഡ് തങ്ങളെ പിന്തുണച്ചതായി സെലൻസ്കി പറഞ്ഞു. അയർലൻഡിലെ ജനങ്ങളും തങ്ങൾക്കൊപ്പം ആയിരുന്നു. യുദ്ധ സമയത്ത് നൽകിയ സഹായങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു. അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അയർലൻഡിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post

