ന്യൂഡൽഹി: ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 15 നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും നിലം തൊടാതെയാണ് ഇന്ത്യ തകർത്തത് . അതിനു പുറമേ, പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ തകർത്തു.
ഇന്ത്യൻ മണ്ണിൽ പ്രവേശിക്കുന്നതിന് മുമ്പ് മിസൈൽ ഭസ്മീകരിക്കാൻ റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ ഉപയോഗിച്ചത് . ഭാരതത്തിന്റെ സ്വന്തം സുദർശന ചക്ര . യുഎസിന്റെ എതിർപ്പിനെ അവഗണിച്ചാണ് എസ്-400 ട്രയംഫ് ഇന്ത്യ റഷ്യയിൽ നിന്ന് സ്വന്തമാക്കിയത് . 5.43 ബില്യൺ ഡോളറിന്റെ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും 2018 ലാണ് ഒപ്പുവച്ചത്. അഞ്ച് എസ്-400 മിസൈൽ സംവിധാനങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടത് . ഇതിൽ മൂന്നെണ്ണം റഷ്യ കൈമാറി. ഇവ പാകിസ്ഥാൻ, ചൈന അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്
2021 ൽ പഞ്ചാബിൽ വിന്യസിച്ച ആദ്യ യൂണിറ്റാണ് ഇന്ന് പാകിസ്ഥാൻ മിസൈലിനെ ചുഴറ്റിയെറിഞ്ഞത്. ചൈനയുടെ എതിർപ്പും അമേരിക്കയുടെ ഭീഷണികളും അവഗണിച്ചാണ് പുടിൻ തന്റെ അടുത്ത സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് എസ്-400 നൽകിയത്. എസ്-300 ന്റെ ചൈന വികസിപ്പിച്ച പകർപ്പായ എച്ച്.ക്യു-9 പാകിസ്ഥാനിലുണ്ട് . എന്നാൽ അത് എത്രത്തോളം ഫലപ്രദമാണെന്ന് പാകിസ്ഥാന് തന്നെ സംശയമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായി കണക്കാക്കപ്പെടുന്ന എസ്-400 റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന ചെയ്തത്. 400 കിലോമീറ്റർ അകലെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം നശിപ്പിക്കാൻ കഴിയും . ടാർഗെറ്റിംഗ് മൾട്ടി പർപ്പസ് റഡാറും ഇതിൽ ഉൾപ്പെടുന്നു. ഫൈറ്റർ ജെറ്റുകളും ബാലിസ്റ്റിക് മിസൈലുകളും പോലും ട്രാക്ക് ചെയ്ത് നശിപ്പിക്കാൻ ഇതിനു കഴിയും.

