ന്യൂഡൽഹി : ഇന്ത്യയുടെ ഇന്റർമീഡിയറ്റ് ബാലിസ്റ്റിക് മിസൈൽ അഗ്നി 3 പരീക്ഷണം വിജയം . ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റാഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത് . സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിനു കീഴിലായിരുന്നു പരീക്ഷണം .
ആണവായുധങ്ങൾ വഹിക്കാനും മിസൈലിന് ശേഷിയുണ്ട് . ഭൂതലത്തിൽ നിന്ന് മറ്റൊരു ഭൂതലം ലക്ഷ്യമാക്കിയാണ് അഗ്നി 3 വിക്ഷേപിക്കാൻ സാധിക്കുക . ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രണ്ട് ഘട്ട പ്രൊപൽഷൻ സവിശേഷതയാണ് അഗ്നി 3 മിസൈലിന് ഉള്ളത്.
700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി -1 , 2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി -2 , 3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 3 , 4000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 4 , 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-5 എന്നിവയാണ് ഈ പരമ്പരയിലെ മിസൈലുകൾ.

