പ്രയാഗ് രാജ് : മഹാകുംഭമേളയിൽ സ്നാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് . മാഘി പൂർണ്ണിമ ദിനമായ ഇന്നലെയാണ് അദ്ദേഹം ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ എത്തിയത്.
അദ്ദേഹത്തോടൊപ്പം മകനും മുൻ മന്ത്രിയുമായ ജയ് വർധൻ സിംഗ്, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുകുന്ദ് തിവാരി എന്നിവരും ഉണ്ടായിരുന്നു. ജ്യോതിർപീഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹവും ദിഗ്വിജയ് സിംഗ് വാങ്ങി.
അതേസമയം പ്രയാഗ്രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ 50 കോടി പേർ മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post