ന്യൂഡൽഹി : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 190 സീറ്റുകൾ മറികടന്നു. എക്സിൻ പോളുകൾ എൻ ഡി എ യുടെ വിജയം പ്രവചിക്കും മുൻപ് തന്നെ ബീഹാറിൽ എൻ ഡി എ യുടെ വിജയം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവചിച്ചിരുന്നു.
കഴിഞ്ഞയാഴ്ച്ച എൻഡിഎ ടിവി നടത്തിയ ബീഹാർ പവർ പ്ലേ ഉച്ചകോടിയിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആത്മവിശ്വാസത്തോടെ എൻ ഡി എ യുടെ വിജയം ഉറപ്പ് പറഞ്ഞത് . “എൻഡിഎ 160 സീറ്റുകൾ നേടുകയും (മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ) സർക്കാർ രൂപീകരിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും നയിക്കുന്ന അഞ്ച് അംഗ എൻഡിഎയിൽ വിള്ളലുകൾ ഉണ്ടെന്നുള്ള ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.
“ജനങ്ങൾ ഞങ്ങളെ ആർത്തുവിളിക്കുന്ന രീതി… ബീഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും ബിജെപിയ്ക്കൊപ്പമാണെന്നും എനിക്ക് തോന്നുന്നു… അഞ്ച് ഘടകകക്ഷികളും (അതായത്, ജെഡിയു, ബിജെപി, എൽജെപി, എച്ച്എഎം, ആർഎൽഎം) ഒരു തർക്കവുമില്ലാതെ ഐക്യത്തിലായതിനാൽ പഞ്ച പാണ്ഡവരുടെ (ഹിന്ദു ഇതിഹാസമായ മഹാഭാരതത്തെ പരാമർശിക്കുന്ന) പോരാട്ടമാണിതെന്ന് ഞാൻ വിളിക്കും.” – അമിത് ഷാ പറഞ്ഞു.
പിന്നീട് വന്ന എക്സിറ്റ് പോളുകളും എൻഡിഎയെ പിന്തുണച്ചിരുന്നു. ഇന്ന് രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ അമിത് ഷായുടെ ഉറപ്പ് വെറുതയല്ലെന്ന് പലർക്കും ബോധ്യപ്പെട്ടു. എൻഡിഎ നേരത്തെ തന്നെ ലീഡ് നേടി. 160 കഴിഞ്ഞ് കുതിപ്പും ആരംഭിച്ചു.

