ന്യൂഡൽഹി : ആറ് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി യുവതിയെ ഡൽഹി പോലീസ് നാടുകടത്തി. സൊണാലി ഷെയ്ഖ് എന്ന 28 കാരിയെയാണ് ഡൽഹി പോലീസ് സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ആൻ്റി നാർക്കോട്ടിക് വിഭാഗം നാട് കടത്തിയത്. യുവതിയുടെ അനധികൃത താമസത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളെ തുടർന്നാണ് നടപടി.
വിസ കാലാവധി കഴിഞ്ഞെന്നും അനധികൃത താമസക്കാരിയായി കഴിയുകയായിരുന്നു സോണാലി . തുടർന്ന് ഇന്ത്യയിൽ നിന്ന് പുറത്താക്കുന്നത് ഉറപ്പാക്കാൻ യുവതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.
നേരത്തെ അനധികൃത കുടിയേറ്റ റാക്കറ്റുമായി ബന്ധപ്പെട്ട് അഞ്ച് ബംഗ്ലാദേശി പൗരന്മാരടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴി വ്യാജ ആധാർ കാർഡുകളും വോട്ടർ ഐഡികളും മറ്റ് വ്യാജരേഖകളും ഉണ്ടാക്കുന്നതായിരുന്നു സംഘം. പ്രതികളിലൊരാൾ വ്യാജ ആധാർ കാർഡുകളും വോട്ടർ ഐഡികളും മറ്റ് വ്യാജ രേഖകളും തയ്യാറാക്കി ബംഗ്ലാദേശ് പൗരന്മാരിൽ നിന്നും 15,000 രൂപ ഈടാക്കിയതായും പോലീസ് പറഞ്ഞു. നഗരത്തിലുടനീളം ഇതുവരെ 1,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്.