കെറി: കെറിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഹെർസിവീനിനടുത്തുള്ള
എൻ70 യിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാർ യാത്രികനായ യുവാവിനാണ് പരിക്കേറ്റത്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവുള്ളത്. ഫോറൻസിക് പരിശോധനകൾക്കായി സ്ഥലം അടച്ചിട്ടു. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കില്ല. ഫോറൻസിക് പരിശോധനകൾക്കായി സംഭവസ്ഥലം അടച്ചിട്ടിരിക്കുകയാണ്.
Discussion about this post

