മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. 30 വയസ്സുകാരനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
നഗരത്തിലെ മോണീൻ റോഡിൽ വെച്ച് പുലർച്ചെ 3.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന 30 കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. മയോ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവ് ഉള്ളത്.
Discussion about this post

