ഡബ്ലിൻ: ബിയർ ഉത്പന്നങ്ങൾക്ക് വില വർധിപ്പിച്ച് ഹൈനെകെൻ. ഫെബ്രുവരി മുതൽ വില വർധനവ് നിലവിൽ വരും. ഡ്രാഫ്റ്റ് ബിയർ ഉത്പന്നങ്ങൾക്കാണ് വില വർധിപ്പിക്കുന്നത്.
ശരാശരി 3.1 ശതമാനത്തിന്റെ വർധനവാണ് വരുത്തുന്നത്. ബ്രാൻഡിന് അനുസരിച്ച് ഇതിൽ വ്യത്യാസം വരും. വില വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് പെെന്റിന് ആറ് സെന്റ് മുതൽ ഏഴ് സെന്റ് വരെ അധികമായി നൽകേണ്ടിവരും. ഹൈനെകെൻ, ഹൈനെകെൻ 0.0, കൂർസ്, ടൈഗർ, ബിറ മൊറെറ്റി, മർഫീസ്, ഓർച്ചാർഡ് തീവ്സ്, ബീമിഷ് എന്നിവയുൾപ്പെടെ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർദ്ധനവ് ബാധകമാകും. അടുത്ത മാസം 16 മുതലാണ് പുതിയ വില നൽകേണ്ടിവരിക.
Discussion about this post

