ഡബ്ലിൻ: സ്റ്റിൽഗോർഗനിലെ അഫോർഡബിൾ ഹൗസിംഗിനായുള്ള അപേക്ഷകൾ അടുത്ത മാസം മുതൽ സ്വീകരിക്കാൻ ആരംഭിക്കും. ഓഗസ്റ്റ് 12 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരിക്കും പോർട്ടൽ തുറക്കുക. 40 അഫോർഡബിൽ അപ്പാർട്ട്മെന്റുകളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.
സ്റ്റിൽഗോർഗനിലെ സെന്റ് ലോറൻസ് പാർക്കിലെ സ്വന്തം സ്ഥലാണ്
ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒരു കിടപ്പുമുറിയുള്ള വീടുകളാണ് ഇവ. അപേക്ഷകരിൽ നിന്നും അർഹരായവർക്ക് ഈ വീടുകൾ വിതരണം ചെയ്യും.
Discussion about this post

