ടൈറോൺ: മരിയൻ ബീറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 70 വയസ്സ് പ്രായമുള്ള പ്രതിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. പോലീസ് സർവീസ് ലെഗസി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിലെ ഡിറ്റക്ടീവുകൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അറസ്റ്റ്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. 1973 ൽ ആയിരുന്നു മരിയൻ ബീറ്റി കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 18 വയസ്സായിരുന്നു ഇവരുടെ പ്രായം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് മാർച്ചിൽ വിവരങ്ങൾക്കായി പോലീസ് പുതിയ അപ്പീൽ പുറപ്പെടുവിച്ചിരുന്നു.
Discussion about this post

