ഡബ്ലിൻ:പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും വളർച്ച കൈവരിച്ച് അയർലൻഡിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥ. കഴിഞ്ഞ വർഷം 4.7 ശതമാനത്തിന്റെ വളർച്ചയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള വ്യക്തിഗത ചിലവ് കഴിഞ്ഞ വർഷം 2.6 ശതമാനം വർധിച്ചു. കയറ്റുമതിയിൽ 7.5 ശതമാനം വളർച്ചയുണ്ടായി. ചരക്കുകളുടെ കയറ്റുമതിയിൽ 15.4 ശതമാനത്തിന്റെ വർധനവാണ് അയർലൻഡ് കൈവരിച്ചത്. അതേസമയം ഇറക്കുമതിയിലും വർധനവ് ഉണ്ടായിരുന്നു. 9.6 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ ഇറക്കുമതി.
Discussion about this post

