ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഉണ്ടായ കലാപം തൊഴിലിനെ പ്രതികൂലമായി ബാധിച്ചെന്ന് വനിതയായ വ്യാപാരി. സംഭവം നടന്ന് രണ്ടര വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും വ്യാപാരം പൂർവ്വ സ്ഥിതിയിൽ എത്തിയിട്ടില്ലെന്ന് ഇന്ത്യൻ വംശജയായ നീലു വൈറ്റ് പറഞ്ഞു. ലിഫി സ്ട്രീറ്റിൽ സ്വന്തമായി ബ്യൂട്ടി സലൂൺ നടത്തിവരികയാണ് നീലു.
2023 നവംബർ 23 ന് ആയിരുന്നു ഡബ്ലിൻ നഗരത്തെ ഇളക്കിമറിച്ച കലാപം ഉണ്ടായത്. എന്നാൽ ഇതിന്റെ അനന്തര ഫലങ്ങൾ ഇപ്പോഴും അനുഭവിച്ചുവരികയാണെന്ന് നീലു വ്യക്തമാക്കി. നഗരമധ്യത്തിലേക്ക് ഇപ്പോഴും യാത്ര ചെയ്യാൻ ചിലർ മടിക്കുന്നു. അതിനാൽ പല ക്ലയിന്റുകളും അപ്പോയിൻമെന്റ് എടുക്കുന്നത് നിർത്തിയതായി നീലു പറഞ്ഞു. ആളുകൾക്ക് ഇപ്പോഴും ഭയമാണ്. രണ്ട് വർഷമായി കഷ്ടിച്ച് വാടക നൽകുന്നതിനുള്ള വരുമാനം മാത്രമാണ് ലഭിക്കുന്നത് എന്നും നീലു കൂട്ടിച്ചേർത്തു.

