ഡബ്ലിൻ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂളിലെ കുട്ടികളുടെ ബാലകലോത്സവം തിങ്കളാഴ്ച. കൗണ്ടി കിൽക്കെനിയിലുള്ള സെന്റ് ബീക്കൺസ് നാഷണൽ സ്കൂൾ ആണ് വേദി. ഇടവക മെത്രപ്പൊലീത്ത അഭിവന്ദ്യ തോമസ് മോർ അലക്സാന്ത്രയോസ് തിരുമേനി പരിപാടി ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 ഓടെയാണ് പരിപാടിയുടെ ഉദ്ഘാടനം. തുടർന്ന് നടക്കുന്ന പരിപാടികളിൽ വൈദികരും ഭാരവാഹികളും സ്കൂൾ അധികൃതരും രക്ഷിതാക്കളും പങ്കെടുക്കും.
Discussion about this post

