ക്ലെയർ: കൗണ്ടി ക്ലെയറിൽ ക്രിസ്തുമസ് ട്രീ മോഷ്ടിച്ച യുവതിയെ കോടതിയിൽ ഹാജരാക്കി. 28 വയസ്സുള്ള ചാർലിൻ കീനനെ ആണ് കോടതിയിൽ ഹാജരാക്കിയത്. നവംബർ 14 ന് 120 യൂറോ വിലവരുന്ന ക്രിസ്തുമസ് ട്രീയാണ് യുവതി മോഷ്ടിച്ചത്.
എന്നിസ് കോടതിയിലാണ് യുവതിയെ ഹാജരാക്കിയത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധി ആണെന്നും യുവതി കോടതിയിൽ പറഞ്ഞു. താൻ സോഷ്യൽ മീഡിയയിലെ പ്രമുഖ ആണെന്നും കോടതിയിൽ യുവതി പറഞ്ഞിരുന്നു. എന്നിസിലെ ടെസ്കോ ഔട്ട്ലെറ്റിൽ നിന്നായിരുന്നു യുവതി 6.5 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ മോഷ്ടിച്ചത്.
Discussion about this post

