ഡബ്ലിൻ: ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് കഴിഞ്ഞ വർഷം നൽകിയത് നൂറിലധികം എൻഫോഴ്സ്മെന്റ് ഓർഡറുകൾ. രാജ്യത്തുടനീളം വിവിധ ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കായി 127 എൻഫോഴ്സ്മെന്റ് ഓർഡറുകളാണ് നൽകിയത്. അതേസമയം 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം നൽകിയ എൻഫോഴ്സ്മെന്റ് ഓർഡറുകളുടെ എണ്ണത്തിൽ കുറവുണ്ട്. 2024 ൽ ആകെ 132 എൻഫോഴ്സ്മെന്റ് ഓർഡറുകളാണ് നൽകിയിരിക്കുന്നത്.
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 102 അടച്ച് പൂട്ടൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. 23 പ്രാഹിബിഷൻ ഓർഡറുകളും നൽകി. രണ്ട് ഇംപ്രൂവ്മെന്റ് ഓർഡറുകളും നൽകി.
Discussion about this post

