പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കേസ് പരിഗണിച്ച കോടതി ശിക്ഷ ജൂലൈ 20 ലേക്ക് മാറ്റി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. ഹീനമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2025 ജനുവരി 27 നാന് ചെന്താമര തന്റെ അയൽക്കാരായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത് . 2019 ഓഗസ്റ്റ് 31 ന് ചെന്താമര സുധാകരന്റെ ഭാര്യ സജിതയെയും കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ചെന്താമരയെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിത വധക്കേസിന്റെ വിചാരണയ്ക്കിടെ പരോളിൽ എത്തിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും ഇയാൾ കൊലപ്പെടുത്തിയത്. തന്റെ കുടുംബം തകരൻ കാരണം സുധാകരന്റെ ഭാര്യ ആണെന്ന് വിശ്വസിച്ചാണ് സജിതയെ കൊലപ്പെടുത്തിയത്.

