2008-ൽ ഡൊണഗലിലെ കാസിൽഫിൻ ഡോണിലൂപ്പിൽ 27 കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 60 കാരി അറസ്റ്റിൽ. ആൻഡ്രൂ ബേൺസ് എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത് .ഡോണിലൂപ്പ് പള്ളിക്ക് സമീപമുള്ള റോഡരികിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബേൺസിന്റെ ശരീരത്തിൽ നിരവധി വെടിയേറ്റ മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകത്തിൽ നിരവധി വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവിൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ട ആൾ ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്.
2008 ഫെബ്രുവരി 12 ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ ഡോണിലൂപ്പ് പ്രദേശത്ത് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ചുവന്ന വാനിലെ യാത്രക്കാരുടെ വിവരങ്ങൾ കൈവശമുള്ളവർ മുന്നോട്ട് വരണമെന്ന് ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്.
ലെറ്റർകെന്നി ഗാർഡ സ്റ്റേഷനെ 074 9167100 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടുകയും ചെയ്യാം.

