ഡബ്ലിന്‍ : അയര്‍ലൻഡില്‍ വിന്റര്‍ കൂടുതല്‍ ശക്തമാകുന്നു. ഈ ആഴ്ച ഡബ്ലിനില്‍ താപനില -1 ഡിഗ്രി സെല്‍ഷ്യസ് വരെ താഴെയെത്തുമെന്ന് മെറ്റ് ഐറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ന്യൂനമര്‍ദ്ദ സംവിധാനം രൂപപ്പെടുന്നതിനെ തുടര്‍ന്ന് ആര്‍ക്ടിക് തണുത്ത വായു അയര്ലൻഡിലേക്കെമെന്നാണ് സൂചന . . ആര്‍ക്ക്ടിക് വായുമണ്ഡലം ജനുവരി 1 മുതല്‍ ജനുവരി 7 വരെ അയർലൻഡിൽ ആയിരിക്കുമെന്ന സൂചനയാണ് മെറ്റ് ഐറാന് നല്‍കുന്നത്.
അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളില്‍ താപനില കുത്തനെ കുറയാൻ സാധ്യതയുണ്ട്. ഇതോടെ തലസ്ഥാനത്തടക്കം മഞ്ഞുവീഴ്ചയും ഉണ്ടായേക്കാം. പുതിയ മഞ്ഞുവീഴ്ചാ മുന്നറിയിപ്പിനെ തുടര്‍ന്ന് ”ശീതകാല മഴ” ഉണ്ടാകാനും സാധ്യതയുണ്ട്.

