അയർലൻഡിൽ ഈ ആഴ്ച താപനില 20 ഡിഗ്രിയ്ക്ക് മുകളിലേയ്ക്ക് ഉയരാൻ സാധ്യത . വാരാന്ത്യം വരെ ഈ നില തുടരും.കഴിഞ്ഞ ആഴ്ച വളരെ ചൂടും, ഒപ്പം ഇടയ്ക്ക് ഇടിമിന്നലും ചേർന്ന കാലാവസ്ഥയാണ് അയർലൻഡിൽ അനുഭവപ്പെട്ടത്.
ഇന്നും, നാളെയും വെയിലോടുകൂടിയ വരണ്ട കാലാവസ്ഥയായിരിക്കും. എങ്കിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറും വടക്ക് പടിഞ്ഞാറും മേഘാവൃതമായി തുടരും.നേരിയതോ മിതമായതോ ആയ വടക്കുകിഴക്കൻ കാറ്റിൽ താപനില 17 മുതൽ 21 ഡിഗ്രി വരെ ഉയരും
വ്യാഴാഴ്ച വെയിലോടുകൂടിയ വരണ്ട കാലാവസ്ഥയായിരിക്കും, വടക്കും പടിഞ്ഞാറും ഒറ്റപ്പെട്ട മഴകൾ ഉണ്ടാകും . താപനില 17 മുതൽ 22 ഡിഗ്രി വരെ ഉയരും.
Discussion about this post

