ബെൽഫാസ്റ്റ്: രോഗികളുടെ വിശദാംശങ്ങൾ നഷ്ടമായ സംഭവത്തിൽ മാപ്പ് പറഞ്ഞ് നോർതേൺ അയർലൻഡ് ആരോഗ്യമന്ത്രി. സംഭവത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നതോടെയാണ് ക്ഷമ ചോദിച്ച് മന്ത്രി മൈക്ക് നെസ്ബിറ്റ് രംഗത്ത് എത്തിയത്. പുതിയ പേഷ്യന്റ് റെക്കോർഡ് സിസ്റ്റത്തിൽ നിന്നും 12,000 ത്തോളം രോഗികളുടെ ലെറ്ററുകളാണ് കാണാതെ പോയത്.
ജനറൽ പ്രാക്ടീഷണർമാരുമായി കൂടിക്കാഴ്ചയ്ക്കായി കാത്തിരുന്ന രോഗികളുടെ ലെറ്ററുകൾ ആയിരുന്നു നഷ്ടമായത്. ഗുരുതരമായ രോഗം ബാധിച്ചവരും അടിയന്തിരമായി ചികിത്സ ആവശ്യമുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഗുരുതരമായ പിഴവിൽ മാപ്പ് ചോദിക്കുന്നുവെന്നും മൈക്ക് പ്രതികരിച്ചു.
Discussion about this post

