ഡബ്ലിൻ: ഡബ്ലിനിലെ താലയിൽ സുപ്രധാന ഭവന വികസനത്തിന് വഴിയൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 199 അപ്പാർട്ടുകളാണ് ഇവിടെ ഒരുങ്ങുന്നത്.
കഴിഞ്ഞ മാസം 26 ന് ആസൂത്രണ കമ്മീഷൻ പദ്ധതിയ്ക്ക് അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ബെൽഗാർഡ് റോഡിലെ മുൻ വുഡീസ് സൈറ്റാണ് പദ്ധതിയ്ക്കായി പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ സ്ഥലം വെറുതെ കിടക്കുകയായിരുന്നു. മിഡ്സാൽ ഹോംസ് ലിമിറ്റഡാണ് വീടുകളുടെ നിർമ്മാതാക്കൾ.
Discussion about this post

