വാട്ടർഫോർഡ്: വാട്ടർഫോർഡ് തീവയ്പ്പിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരൻ എലിയറ്റ് ഇംഗ്ലീഷിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് ഉച്ച കഴിഞ്ഞ് വാട്ടർഫോർഡിൽ തന്നെയാണ് സംസ്കാരം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമായിരിക്കും എലിയറ്റിന്റെ അന്ത്യവിശ്രമം.
വാട്ടർഫോർഡിലെ ഫോളിയിലുള്ള സേക്രഡ് ഹാർട്ട് പള്ളിയിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. സേക്രഡ് ഹാർട്ട് ഇടവക വികാരി ഫാ. ഗെറി ചെസ്റ്റ്നട്ടും വാട്ടർഫോർഡിലെയും ലിസ്മോറിലെയും ബിഷപ്പ് ഡോ. അൽഫോൻസസ് കള്ളിനനും കാർമികത്വം വഹിക്കും എലിയറ്റിന്റെ മൃതദേഹം പിന്നീട് കിൽബറി സെമിത്തേരിയിൽ സംസ്കരിക്കും.
Discussion about this post

