ഡബ്ലിൻ: വേനൽ ആരംഭിക്കാനിരിക്കെ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സംരക്ഷിക്കണമെന്നാണ് ഉയിസ് ഐറാന്റെ നിർദ്ദേശം. സമ്മറിൽ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നത് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആവശ്യത്തിന് വേണ്ടി മാത്രമേ വെള്ളം ഉപയോഗിക്കാവൂവെന്നും ഉയിസ് ഐറാൻ ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റിസർവോയറുകളിലും മറ്റ് ജലസ്രോതസ്സുകളിലും വെള്ളത്തിന്റെ അളവ് വർധിച്ചിട്ടുണ്ട്. എന്നാൽ മാസാവസാനം വരെയും ഈ നില തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ മാസം ചൂട് വർധിച്ചപ്പോൾ പ്രതിദിനം ഡബ്ലിനിൽ മാത്രം വേണ്ടിവന്നത് 685 മില്യൺ ലിറ്റർ വെള്ളമാണെന്നും ഉയിസ് ഐറാൻ കൂട്ടിച്ചേർത്തു.
Discussion about this post

