ഡൊണഗൽ: ഡൊണഗലിൽ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ അധ്യാപകന് തടവ് ശിക്ഷ. 83 കാരനായ പാട്രിക്ക് ഷാർക്കിയെ ആണ് തടവിന് ശിക്ഷിച്ചത്. 24 വർഷത്തെ തടവാണ് ഇയാൾക്ക് ലഭിച്ചത്. 132 കുറ്റങ്ങൾ ഇയാൾക്കെതിരെ കോടതി ചുമത്തി.
അധ്യാപകനായിരിക്കെ 19 ആൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. 1970 നും 1995 നും ഇടയിൽ ആയിരുന്നു സംഭവം. ഈ കാലയളവിൽ കൊളറെയ്നിലെ സെന്റ് ജോസഫ് ഹൈ സ്കൂളിലെ അധ്യാപകൻ ആയിരുന്നു പാട്രിക്. ഇയാൾ പീഡനത്തിന് ഇരയാക്കിയ കുട്ടികളുടെ പ്രായം ഏഴിനും 16 നും ഇടയിൽ ആയിരുന്നു. സംഭവം പുറത്തുവന്നതോടെ പാട്രിക് അറസ്റ്റിലായി. പിന്നാലെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.
Discussion about this post

