ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങൾ ഈ വാരത്തിലെ ഏറ്റവും ചൂട് കൂടിയ ദിനങ്ങൾ ആയിരിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. കഴിഞ്ഞ മാസം. ആബിഫീൽ, കൗണ്ടി ലിമെറിക്ക്, ക്ലോൺമെൽ, ടിപ്പററി എന്നിവിടങ്ങളിൽ അതികഠിനമായ ചൂട് അനുഭവപ്പെട്ടിരുന്നു.
യൂറോപ്പിലാകമാനം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നുണ്ട്. ഇതാണ് അയർലൻഡിനെയും ബാധിക്കുന്നത്. ഫ്രാൻസിൽ ഉഷ്ണതരംഗത്തെ തുടർന്ന് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം അനുഭവപ്പെട്ടിരുന്നു. ബ്രിട്ടണിലും ശക്തമായ ചൂട് ആയിരുന്നു അനുഭവപ്പെട്ടിരുന്നത്.
Discussion about this post

