ഡബ്ലിൻ: ഗാർഡയിൽ റിക്രൂട്ട്മെന്റ് കോമ്പറ്റീഷന്റെ ഭാഗമായി വകുപ്പിന് ലഭിച്ചത് നാലായിരം അപേക്ഷകൾ. കഴിഞ്ഞ മാസം ലഭിച്ച അപേക്ഷകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആകെ 4,115 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം 2025 സെപ്റ്റംബറിലും ഫെബ്രുവരിയിലും നടന്ന കോമ്പറ്റീഷനിലേക്ക് ആകെ 11,000-ത്തിലധികം അപേക്ഷകൾ ലഭിച്ചു.
30 വയസ്സിന് മുകളിലുള്ളവരിൽ ഗാർഡയിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള താത്പര്യം വർധിച്ചതായി ഗാർഡ വ്യക്തമാക്കി. അപേക്ഷകരിൽ 40 ശതമാനം പേരും ഈ പ്രായവിഭാഗത്തിലുള്ളവരാണ്. അപേക്ഷകരിലും വൈവിധ്യമുണ്ട്. വെള്ളക്കാരായ ഐറിഷുകാർ അല്ലാത്തവരിൽ നിന്നും ആകെ 22 ശതമാനം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
Discussion about this post

