ഡബ്ലിൻ: അയർലന്റിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ വെയിലും മഴയും ഉണ്ടാകും. ഈ ആഴ്ച മുഴുവനും ഇതേ കാലാവസ്ഥയായിരിക്കും അയർലന്റിൽ അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥയാകും അയർലന്റിൽ അനുഭവപ്പെടുക. എന്നാൽ ഇതിനിടെ നേരിയ തോതിൽ മഴയും ലഭിക്കും. വെയിലും മഴയും മാറി മാറി വന്നേക്കാം. വൈകുന്നേരങ്ങളിൽ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ കട്ടിയുള്ള മേഘങ്ങൾ പ്രത്യക്ഷപ്പെടും. വടക്ക് കിഴക്ക് ഭാഗത്ത് മഴയും ലഭിക്കും. പകൽ സമയങ്ങളിൽ 14 മുതൽ 18 ഡിഗ്രിവരെയായിരിക്കും അനുഭവപ്പെടുന്ന കൂടിയ താപനില. തണുത്ത കാറ്റും പകൽ സമയങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
Discussion about this post

