അൾസ്റ്റർ: ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി അൾസ്റ്റർ സർവ്വകലാശാല. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് നീക്കം എന്നാണ് റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനത്തെ തുടർന്ന് ഏകദേശം 450 ഓളം ജീവനക്കാർക്ക് ജോലി നഷ്ടമാകും. വടക്കൻ അയർലൻഡിലെ തന്നെ ഏറ്റവും വലിയ സർവ്വകലാശാലകളിൽ ഒന്നാണ് അൾസ്റ്റർ.
വൈസ് ചാൻസിലർ പ്രൊഫസർ പോൾ ബർത്തലോമിയോ ആണ് കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ജീവനക്കാരെ അറിയിച്ചത്. യൂണിവേഴ്സിറ്റിയ്ക്കായുള്ള ഫണ്ടിംഗിൽ പോരായ്മകൾ ഉണ്ടെന്ന് നേരത്തെ തന്നെ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടാനുള്ള തീരുമാനം. 30,000 ലധികം വിദ്യാർത്ഥികളാണ് നിലവിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്. 3,100 ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
Discussion about this post

