ഡബ്ലിൻ ; യുക്രേനിയൻ അഭയാർത്ഥികളെ സർക്കാർ താമസസ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്നത് 90 ദിവസത്തിൽ നിന്ന് 30 ആയി കുറയ്ക്കാമെന്ന് നീതിന്യായ മന്ത്രി . 2022 മുതൽ 100,000-ത്തിലധികം യുക്രേനിയക്കാർ അയർലൻഡിലേക്ക് വന്നിട്ടുണ്ട്. ഇന്ന് ഏകദേശം 80,000 പേർ അയർലൻഡിലുണ്ടെന്നും കണക്കുകൾ പറയുന്നു.
പ്രതിദിനം കുറഞ്ഞത് 50 യുക്രേനിയക്കാർ അയർലൻഡിൽ എത്തുന്നുണ്ടെന്നും, 18-24 വയസ്സ് പ്രായമുള്ള പുരുഷന്മാർക്ക് രാജ്യം വിടാൻ അനുവദിക്കുന്ന നിയമങ്ങൾ യുക്രെയ്ൻ മാറ്റിയതോടെയാണ് ഇത് സംഭവിച്ചതെന്നും കണക്കുകൾ പറയുന്നു.
“ധാരാളം കാര്യങ്ങൾ പരിഗണനയിലാണ്. നിലവിൽ നിങ്ങൾ അയർലൻഡിൽ എത്തിയാൽ 90 ദിവസത്തെ താമസ സൗകര്യം ലഭിക്കും, അനിശ്ചിതമായി താമസ സൗകര്യം നൽകാൻ കഴിയാത്തതിനാൽ വരുന്ന ആളുകൾക്ക് മതിയായ താമസ സൗകര്യം ഉറപ്പാക്കാൻ ഈ ഘടകങ്ങൾ മാത്രമേ ഞങ്ങൾ പരിശോധിക്കേണ്ടതുള്ളൂ.” എന്നാണ് മന്ത്രി ജിം ഒ’കല്ലഗൻ പറയുന്നത്.
അക്കോമഡേഷൻ റെക്കഗ്നിഷൻ പേയ്മെന്റ് സ്കീം കുറയ്ക്കുകയും പിന്നീട് അവസാനിപ്പിക്കുകയും ചെയ്യുന്നത് പോലുള്ള മറ്റ് ദീർഘകാല മാറ്റങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

