കാസിൽബാർ : നിരോധിത പാലസ്തീന് തീവ്രവാദ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ഐറിഷ് എഴുത്തുകാരി സാലി റൂണിയ്ക്ക് യു കെ സര്‍ക്കാരിന്റെ മുന്നറിയിപ്പ് . തന്റെ വരുമാനം പലസ്തീന് ആക്ഷനെ പിന്തുണയ്ക്കുന്നതിന് നല്‍കുമെന്നാണ് റൂണി തന്റെ ലേഖനത്തിൽ വെളിപ്പെടുത്തിയത്.
എന്നാൽ ഇതിനെ കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അവാര്‍ഡ് നേടിയ നോര്‍മല്‍ പീപ്പിള്‍, കണ്വേര്സേഷന്സ് വിത്ത് ഫ്രണ്ട്സ് എന്നീ പുസ്തകങ്ങളിലൂടെ രചയിതാവാണ് മായോയില്‍ നിന്നുള്ള സാലി റൂണി. ഈ പുസ്തകങ്ങള്‍, ബിബിസി അഡാപ്റ്റേഷനുകള്‍ എന്നിവയില്‍ നിന്നുമുള്ള വരുമാനം പാലസ്തീന് ആക്ഷന്‍ സംഭാവന ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്
അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് റൂണി താമസിക്കുന്നത്.പലസ്തീന് ആക്ഷനെ പിന്തുണയ്ക്കുന്നതിലൂടെ യു കെ നിയമം ഭീകരവാദിയാക്കുന്നെങ്കില് അങ്ങനെയാകട്ടെയെന്ന് റൂണി പ്രതികരിച്ചു. അടുത്തിടെ യു കെയില്‍ നിരോധിച്ച സംഘടനയാണ് പാലസ്തീന് ആക്ഷന്‍.ജോയിന്റ് ടെററിസം അനാലിസിസ് സെന്റര്‍ നടത്തിയ വിലയിരുത്തലിനെത്തുടര്‍ന്ന് ലഭിച്ച സുരക്ഷാ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പലസ്തീന് ആക്ഷനെ നിരോധിച്ചത്.

