ഡബ്ലിൻ: ഫിക്സ്ഡ് ചാർജ് മോഡലിനെതിരെ പ്രതിഷേധം ശക്തമാക്കി ഊബർ ടാക്സി ഡ്രൈവർമാർ. ഡബ്ലിനിൽ നാളെയും പ്രതിഷേധിക്കും. ഉച്ചയ്ക്ക് ശേഷം ആയിരിക്കും ഡബ്ലിൻ നഗരത്തിൽ ഊബർ ടാക്സി ഡ്രെെവർമാർ അണിനിരക്കുക. കഴിഞ്ഞ വാരത്തിലും ഡ്രൈവർമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ തവണ 1500 ഓളം ഊബർ ഡ്രൈവർമാർ പ്രതിഷേധത്തിന്റെ ഭാഗമായി. എന്നാൽ നാളെ നടക്കുന്ന പ്രതിഷേധത്തിൽ കൂടുതൽ പേർ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആറായിരത്തിലധികം ഊബർ ഡ്രൈവർമാരാണ് അയർലൻഡിൽ ഉള്ളത്. ഫിക്സ്ഡ് ചാർജ് മോഡൽ കൊള്ളയാണെന്നും ഇത് കടുത്ത സാമ്പത്തിക ആഘാതം സൃഷ്ടിക്കുമെന്നാണ് ഊബർ ഡ്രൈവർമാർ വ്യക്തമാക്കുന്നത്.
Discussion about this post

