ഡബ്ലിൻ: ഡബ്ലിനിലെ ബല്ലിയോഗനിൽ സ്ത്രീകൾക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഷാങ്കിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ 8.30 ഓടെ ആയിരുന്നു സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. അതിക്രമിച്ച് വീട്ടിലേക്ക് കയറിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. 20 വയസ്സുള്ള രണ്ട് സ്ത്രീകളെയാണ് പ്രതികൾ ആക്രമിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേരുടെയും പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ 30 വയസ്സുള്ള പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

