ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിവയ്പ്പ്. രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മഗ്വിരെസ്ബ്രിഡ്ജ് മേഖലയിലെ ഡ്രമ്മീർ റോഡിലായിരുന്നു സംഭവം. വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊതുജനങ്ങൾ വിവരം അറിയിച്ചപ്പോഴാണ് പോലീസ് സംഭവം അറിഞ്ഞത്. ഉടനെ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. സാരമായി പരിക്കേറ്റവരെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. സ്ഥലത്ത് പോലീസ് വിശദമായ പരിശോധന തുടരുകയാണ്. അതേസമയം സംഭവം ഐറിഷ് ജനതയിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.
Discussion about this post

