ഡബ്ലിൻ: ട്രെയിൻ റൂട്ടുകളിൽ മതിയായ കാറ്ററിംഗ് സർവ്വീസ് ഇല്ലാത്തതിനെ വിമർശിച്ച് ഫിയന്ന ഫെയിൽ സെനേറ്റർ ഒല്ലി ക്രോ. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ ട്രെയിൻ റൂട്ടുകളിലും കാറ്ററിംഗ് സൗകര്യമില്ലാത്ത ഓരേയൊരു രാജ്യം അയർലന്റാണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണയ്ക്ക് ശേഷം ഭൂരിഭാഗം റൂട്ടുകളിലും അയർലന്റ് റെയിൽവേ കാറ്ററിംഗ് സേവനം നിർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
അയർലന്റിലെ പൊതുഗതാഗതം കൂടുതൽ മെച്ചപ്പെട്ടതാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി ബജറ്റിൽ പ്രത്യേക സഹായവും അനുവദിക്കാറുണ്ട്. എന്നാൽ ഇതേസമയം ട്രെയിൻ യാത്രികർക്ക് ഒരു ചായയോ കാപ്പിയോ ലഭിക്കാത്ത സ്ഥിതിവിശേഷം ഉണ്ട്. ഏറെ കാലമായി ഇത് യാത്രികർ സഹിക്കുന്നു. എത്രയും വേഗം ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.