ഡബ്ലിൻ ; കൗണ്ടി മീത്തിലുണ്ടായ വാഹനാപകടത്തിൽ 20 കാരന് ദാരുണാന്ത്യം. ഡൺബോയിനിലെ ഫോളിസ് ടൗണിൽ R155 റോഡിലായിരുന്നു അപകടം. രണ്ട് കാറുകളും, ഒരു ജീപ്പുമാണ് അപകടത്തിൽപ്പെട്ടത്.
കാറുകളിലൊന്ന് ഓടിച്ചിരുന്ന 20 കാരനാണ് ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്. മൃതദേഹം ഡ്രോഗെഡയിലെ ‘അവർ ലേഡി ഓഫ് ലൂർദ്’ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി . ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും കോണോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് സൂചന.
അപകടത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.
Discussion about this post

