ഡബ്ലിൻ: അയർലൻഡിൽ ലഹരിയ്ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ ഉദ്യോഗസ്ഥർ. രാജ്യത്ത് സമ്മർ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിർത്തി കടന്നുള്ള ലഹരിയൊഴുക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
അയർലൻഡിൽ വേനൽക്കാലമെന്നാൽ വിവിധ ഉത്സവങ്ങളുടെയും ആഘോഷപരിപാടികളുടെയും കാലം കൂടിയാണ്. ഈ വേളയിൽ ആളുകൾ അതിർത്തി കടന്ന് രാജ്യത്തേയ്ക്ക് എത്തുകയും പോകുകയും ചെയ്യാറുണ്ട്. എംഡിഎംഎ, പിങ്ക് പൗഡർ എന്നിവ പോലുള്ള ഉയർന്ന വീര്യമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഈ സമയങ്ങളിൽ വലിയ തോതിൽ വർധിക്കാറുണ്ട്. അതിർത്തികടന്നുള്ള ലഹരിയൊഴുക്കും ഇക്കാലത്ത് വർധിക്കും. ഇത് തടയാൻ ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post

