ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ സ്കൂൾ ഗേറ്റുകൾക്ക് മുൻപിലെ പുകവലി നിരോധിക്കണമെന്ന ചാരിറ്റിയുടെ ആവശ്യത്തെ പിന്തുണച്ച് പ്രൈമറി സ്കൂൾ പ്രിൻസിപ്പാൾ. കൗണ്ടി ഡൗണിലെ ഡാരാഗ് ക്രോസിലെ സെന്റ് കയോലൻസ് പ്രൈമറി സ്കൂൾ പ്രിൻസിപ്പാൾ ഷോൺ മക്വീഗ് ആണ് പിന്തുണയുമായി രംഗത്ത് എത്തിയത്. ആസ്ത്മ+ലംഗ് യുകെ നോർതേൺ അയർലൻഡ് എന്ന സംഘടന ആയിരുന്നു സ്കൂൾ കവാടങ്ങൾക്ക് മുൻപിലെ പുകവലി നിരോധിക്കണമെന്ന ആവശ്യം ഉയർത്തിയത്.
കുട്ടികളുടെ ആരോഗ്യത്തെക്കരുതിയാണ് ചാരിറ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്കൂൾ ഗേറ്റിന് മുൻപിലെ പുകവലി സംബന്ധിച്ച് അടുത്തിടെ ചാരിറ്റി സർവ്വേ സംഘടിപ്പിച്ചിരുന്നു. ഇതിൽ 68 ശതമാനവും പുകവലി നിരോധിക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.
Discussion about this post

