ഡബ്ലിൻ: അയർലൻഡിലെ ഇടിമിന്നൽ മുന്നറിയിപ്പ് അവസാനിച്ചു. അഞ്ച് കൗണ്ടികളിൽ ആയിരുന്നു ഇന്നലെ മെറ്റ് ഐറാൻ ഇടിമിന്നൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇടിമിന്നൽ ജീവന് ഹാനികരമാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു.
കോർക്ക്, ലിമെറിക്ക്, കെറി, വാട്ടർഫോർർഡ്, വെക്സ്ഫോർഡ് എന്നീ കൗണ്ടികളിൽ ആയിരുന്നു ബുധനാഴ്ച ഇടിമിന്നൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. യെല്ലോ വാണിംഗ് ആയിരുന്നു ഏർപ്പെടുത്തിയിരുന്നത്. പിന്നീട് കോർക്കിലേത് ഓറഞ്ച് അലർട്ടായി പുതിയ നിർദ്ദേശം പുറപ്പെടുവിക്കുകയായിരന്നു. കോർക്കിൽ നാല് മണിവരെയായിരുന്നു ഓറഞ്ച് വാണിംഗ്. ബാക്കിയുള്ള കൗണ്ടികളിൽ ഏഴ് മണിയ്ക്കാണ് വാണിംഗ് അവസാനിച്ചത്.

