ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന്റെ മരണത്തിന് ഇടയായ കാറപടകടവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്.
ആബിഫീലിനും ന്യൂകാസിൽ വെസ്റ്റിനും ഇടയിൽ എൻ21 ൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആദ്യത്തെ കാറിൽ ഉണ്ടായിരുന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ഈ വാഹനത്തിന്റെ ഡ്രൈവർ സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയന്നുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

