ഡബ്ലിൻ: ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുള്ള പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി നാഷണൽ എമർജൻസി കോ- ഓർഡിനേഷൻ ഗ്രൂപ്പ്. വർക്ക് ഫ്രം ഹോം സാധിക്കുന്നവർ വീട്ടിൽ തന്നെ തുടരണമെന്ന് എൻഇസിജി വ്യക്തമാക്കി. അതി തീവ്ര മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നിർദ്ദേശം.
കൗണ്ടികളിൽ പ്രത്യേകിച്ച് ഡബ്ലിൻ, വിക്ലോ, വാട്ടർഫോർഡ്, ലൗത്ത് എന്നീ കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ മഴ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. അതിനാലാണ് സാധ്യമെങ്കിൽ വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരിക്കുന്നത്.
Discussion about this post

