ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും പ്രളയത്തിനും പിന്നാലെ അയർലൻഡിലെ കാലാവസ്ഥ ശാന്തമാകുന്നു. അടുത്ത വാരം അയർലൻഡിൽ വെയിലെത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കുന്നത്. അതേസമയം മഴ പൂർണമായി മാറിയെന്ന് പറയാൻ കഴിയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
അയർലൻഡിൽ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്കൻ മേഖലകളിൽ മഴയുണ്ടാകാമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടും. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ദിവസങ്ങളിൽ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
Discussion about this post

