ഡബ്ലിൻ: പുതിയ യൂറോ നോട്ടുകളുടെ അന്തിമ ഡിസൈനുകൾ പുറത്തുവിട്ട് യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഈ ഡിസൈനുകളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബാങ്കിനെ അറിയിക്കാം. ഇതിന്റെ ഭാഗമായുള്ള ഓൺലൈൻ സർവ്വേയ്ക്ക് തുടക്കമായി. സെപ്തംബർ 21 വരെ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാം.
യൂറോപ്യൻ സംസ്കാരം, നദികളും പക്ഷികളും എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് പുതിയ നോട്ടുകളുടെ ഡിസൈൻ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. 25 ഗ്രാഫിക് ഡിസൈനർമാർ ചേർന്നാണ് നോട്ടുകളുടെ ഡിസൈൻ നിർമ്മിച്ചത്. 21 വിദഗ്ധർ അടങ്ങുന്ന ജൂറി പിന്നീട് ഇവയിൽ നിന്നും മികച്ചവ ഷോർട്ട്ലിസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

