ഡബ്ലിൻ: അയർലൻഡിൽ വേപ്പുകളുടെ വില വർധിച്ചേക്കും. ബജറ്റിൽ വേപ്പുകളുടെ നികുതി ഉയർത്താനാണ് സർക്കാരിന്റെ തീരുമാനം. ഒക്ടോബറിലാണ് സർക്കാർ ബജറ്റ് അവതരിപ്പിക്കുക.
കഴിഞ്ഞ വർഷവും വേപ്പിന്റെ നികുതിയിൽ വർധനവ് ഉണ്ടായിരുന്നു. 2 മില്ലി വേപ്പിന് 1 യൂറോ എന്ന നിരക്കിലേക്ക് വില ഉയരാൻ ഇത് കാരണമായി. നികുതി വർധനവിലൂടെ 22 മില്യൺ യൂറോ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഈ മാസം ആദ്യം ധനമന്ത്രി സൈമൺ ഹാരിസും വ്യക്തമാക്കിയിരുന്നു. വേപ്പ് ലിറ്ററിന് 500 യൂറോയാണ് നികുതിയായി നിശ്ചയിച്ചിട്ടുള്ളത്.
Discussion about this post

