ഡബ്ലിൻ: അയർലന്റ് മുഴുവനും ഇനി റെന്റ് പ്രഷർ സോൺ. രാജ്യവ്യാപകമായി റെന്റ് പ്രഷർ സോൺ വ്യാപിപ്പിക്കുന്ന ബില്ലിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭ ബില്ല് പാസാക്കിയിരുന്നു.
വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇതുമായി ബന്ധപ്പെട്ട് ബില്ല് മന്ത്രിസഭയ്ക്ക് മുൻപാകെ അവതരിപ്പിച്ചത്.
Discussion about this post

