ഡബ്ലിൻ: സൂപ്പർമാർക്കറ്റുകളിൽ നിന്നും ഡിസ്പോസിബിൾ ബാർബിക്യൂകൾ പിൻവലിച്ച് ടെസ്കോ. കില്ലാർണിയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ടെസ്കോയുടെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഡിസ്പോസിബിൾ ബാർബിക്യൂകൾ ലഭിക്കുകയില്ല.
കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം ഡിസ്പോസിബിൾ ബാർബിക്യൂ വലിച്ചെറിഞ്ഞതിനെ തുടർന്ന് ഉണ്ടായതാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ ഡിസ്പോസിബിൾ ബാർബിക്യൂകൾ വിൽക്കുന്നത് റീട്ടെയ്ൽ വ്യാപാരികൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ടെസ്കോ ബാർബിക്യൂകൾ തങ്ങളുടെ സ്റ്റോറുകളിൽ നിന്നും പിൻവലിച്ചത്.

