ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ഉഷ്തരംഗത്തിന് സാദ്ധ്യതയുള്ളതായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലൻഡിൽ ചൂട് കൂടിയ കാലാവസ്ഥയാകും അനുഭവപ്പെടുക. ഇതാണ് ഉഷ്ണതരംഗത്തിന് കാരണം ആകുന്നത്.
ഈ വാരവും ചിലപ്പോൾ അടുത്ത വാരവും കനത്ത ചൂട് ആയിരിക്കും അയർലൻഡിൽ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാനിലെ കാലാവസ്ഥാ ഗവേഷകയായ സിയോഭാന റയാൻ പറഞ്ഞു. ഇത് രാജ്യത്ത് ഉഷ്ണതരംഗത്തിന് കാരണമാകും. അഞ്ചോ അതിൽ കൂടുതലോ ദിവസം ഈ സ്ഥിതി നിലനിന്നേക്കാം. അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസോ 28 ഡിഗ്രി സെൽഷ്യസോ ആയി ഉയർന്നേക്കാം.
അതേസമയം ഈ വാരാന്ത്യത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് മഴ ലഭിക്കാം. പകൽ സമയങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നും സിയോഭാന റയാൻ കൂട്ടിച്ചേർത്തു.
Discussion about this post

