ഡബ്ലിൻ: അയർലൻഡിൽ താപനില താഴുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. ശരീരത്തിന് ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. അന്തരീക്ഷ താപനില – 3 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
തണുപ്പ് കഠിനമാകും എന്നതിനാൽ ശരീരത്തിന്റെ ചൂട് പിടിച്ച് നിർത്തേണ്ടത് ആവശ്യമാണ്. അതിനാൽ ലെയർസ് രീതിയിലുള്ള വസ്ത്രധാരണം ഫലപ്രദമാണെന്ന് വിദഗ്ധർ അറിയിക്കുന്നു. തെർമൽ വസ്ത്രങ്ങൾ അകത്ത് ധരിക്കണം. അതിന് മുകളിൽ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കണം. തലയിൽ തൊപ്പിയും കയ്യുറയും ധരിക്കണം. തണുത്ത കാറ്റ് മുഖത്ത് നേരിട്ട് അടിയ്ക്കുന്നത് ദോഷമാണ്. അതിനാൽ സ്കാർഫ് ഉപയോഗിക്കണമെന്നും വിദഗ്ധർ അറിയിക്കുന്നു.
Discussion about this post

